ബീഫ് - 1 കിലോ ,
കുഞ്ഞുള്ളി - 1 കപ്പ് ,
സവാള - 1,
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി – 8,
പച്ചമുളക് - 4
കാശ്മീരി മുളക്‌പൊടി - 1 tbsp ,
മല്ലിപ്പൊടി - 2 tbsp
മഞ്ഞള്പ്പൊടി – ½ tsp ,
ഗരം മസാല - 1 tspn
കുരുമുളക്പൊടി -1 ½ tbsp ,
പെരുഞ്ചീരകം - ½ tsp
തേങ്ങാക്കൊത്ത് -കാല്‍ കപ്പ്
കറിവേപ്പില , ഉപ്പ് ആവശ്യത്തിന്
ബീഫ് ചെറുതായി അരിഞ്ഞു കഴുകി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്ത്ത് വയ്ക്കുക.എന്നിട്ട് കുറച്ചു വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും കറി വേപ്പിലയും താളിച്ച് തെങ്ങാക്കൊത് നന്നായി വഴറ്റുക. സവാളയും ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്ത്ത് ഇളക്കുക .അടച്ചു വച്ച് വേവിയ്ക്കുക .വെന്തതിനു ശേഷം തീയ് അണയ്ക്കുക.ഇനി ഒരു പരന്ന പാനിലേക്ക് ഈ ബീഫ് കറി ഇടുക.തീയ് കുറച്ചു വയ്ക്കുക.ചാറു പറ്റി വരട്ടെ..എണ്ണ ഒഴിക്കരുത്.നന്നായി ഇളക്കി കൊടുക്കണം.ചാറു നന്നായി പറ്റുമ്പോള്‍ ഇത്തിരി വെളിച്ചെണ്ണ ഒഴിക്കുക,ഇളക്കി കൊടുക്കുക,എന്നിട്ട് ഒരു ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി വിതറിയിടുക.ആണ്.രണ്ടു കഷണം വെളുത്തുള്ളി ചതച്ചതും ഒരു തണ്ട് കറിപ്പിലയും കൂടി ചേര്‍ത്തു ഇളക്കുക.തോര്‍ത്തി തോര്തിയെടുക്കുക.തീയു കുറച്ചു വെച്ച് അല്പം ശ്രദ്ധയോടെ ചെയ്‌താല്‍ വെളിച്ചെണ്ണ കണ്ടമാനം ഉപയോഗിക്കേണ്ടി വരില്ല.
TIPS:
നമ്മള്‍ പൊടിച്ചുണ്ടാക്കുന്ന ഗരം മസാല ചേര്‍ത്തോ (സമയം ഉണ്ടെങ്കില്‍).ഇല്ലെങ്കില്‍
അല്പം തെങ്ങാക്കൊത് കൂടിയാലും നല്ലയാ...ബീഫ് ഉലര്‍ത്തിയത് ചുവപ്പ് നിറതെക്കാള്‍ ബ്രൌണ്‍ ആണ് നല്ല രുചി.അതിനു മുളകുപൊടി കുറച്ചു പച്ചമുളകും കുരുമുളകും കൂട്ടി ഉലര്‍ത്തുക.
മുളക് പൊടിയുടെ ഇരട്ടി ആണ് സാധാരണ മല്ലിപൊടി എടുക്കുന്നത്.അത് പലര്‍ക്കും അറിയില്ല.അത് തെറ്റിച്ചാല്‍ രുചി മാറി പോകും
ഒരുപാട് അങ്ങ് വേവാതെ നോക്കണം,അല്ലെങ്കില്‍ പൊടിഞ്ഞു പോകും.
സാധരണ പോലെ ബീഫ് ഉലര്തുന്നതിലും ടേസ്റ്റ് കറി വെച്ചതിനു ശേഷം ചെയ്യുന്നതാണ്.കുക്കെറില്‍ വെച്ച് വേവിച്ചതിനു ശേഷം ഡ്രൈ റോസ്റ്റ് ചെയ്തിട്ടുണ്ട് ഞാന്‍, പക്ഷെ കറി വെച്ചതിനു ശേഷം ഉലര്‍ത്തുന്നത് ഒരു പടി മുന്നിലാണ് സ്വാദിന്റെ കാര്യത്തില്‍.....try and enjoy !!!!!!
ബീഫിനു (1 കിലോ / 1/2 കപ്പു വെള്ളം ) അഞ്ചു വിസില്‍ :

No comments:
Post a Comment